Tuesday, 24 January 2012

അനുശോചനങ്ങള്‍..

                      
പ്രഭാഷണ കലയുടെ മഹാനായ ആചാര്യനും സാഹിത്യ പണ്ഡിതനും സാമൂഹ്യ വിമര്‍ശകനും സാംസ്‌കാരിക ലോകത്തിന്റെ നിത്യ വിവാദ സാന്നിധ്യവും ആയിരുന്ന മാനവീയ കുലപതി സുകുമാര്‍ അഴിക്കൊട് അന്തരിച്ചു.നമുക്ക് ഒരു പാട് 'മാഷ്'മാര്‍ ഉണ്ടായിരുന്നുവെങ്കിലും 'മാഷ് എന്ന് മാത്രം പറഞ്ഞാല്‍ അത് അദ്ദേഹം ആയിരുന്നു.ആ വാഗ്മിത്തം അന്യാ ദൃശം ആയിരുന്നു. പ്രണയാര്‍ദ്രമായ മനസ്സോടെ വാര്‍ധക്യത്തിലും അദ്ദേഹം തന്റെ ചിന്തയുടെ ചെറുപ്പം അനുഭവ വേദ്യമാക്കി. ഒരു സാമൂഹ്യ പ്രശ്നം ഉണ്ടായാല്‍ മാഷ് എന്ത് പറയുന്നു, എങ്ങനെ പ്രതികരിക്കുന്നു എന്നറിയാന്‍ പതിനായിരങ്ങള്‍ കേരളത്തില്‍ ആഗ്രഹിച്ചിരുന്നു.മരിക്കുന്നതിനു ഏതാനം മാസം മുന്‍പുവരെ അദ്ദേഹം കര്‍മ നിരതന്‍ ആയിരുന്നു.അദ്ദേഹത്തിന്റെ നിര്യാണത്തില്‍  ഹൃദയം വിങ്ങുന്ന അനുശോചനങ്ങള്‍..

No comments: